01:35pm 24 August 2026
NEWS
സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ പ്രണയംനടിച്ച് ലൈം​ഗിക ചൂഷണം ചെയ്തുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി

04/03/2025  10:16 AM IST
nila
സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ പ്രണയംനടിച്ച് ലൈം​ഗിക ചൂഷണം ചെയ്തുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി

സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ പ്രണയംനടിച്ച് വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അഭിഷേക് സിങിനെ(40) ആണ് മം​ഗലൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മോണിക്ക സിഹാഗ് ആണ് ഉത്തരവാദിയെന്നാരോപിച്ച് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. 

വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് യുവതി. ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് ഇവർ താനുമായി ബന്ധത്തിലേർപ്പെട്ടുവെന്നാണ് ഇയാളുടെ ആരോപണം. പ്രണയം നടിച്ച് തന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായി യുവതി ചൂഷണംചെയ്തതായി വീഡിയോയിൽ പറയുന്നു. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തന്നിൽ നിന്ന് തട്ടിയെടുത്തു. ഒന്നിലധികം ആളുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അഭിഷേക് വീഡിയോയിൽ ആരോപിക്കുന്നു.

ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അഭിഷേക് ജോലി ചെയ്യുന്നത്. ഒരു എക്സിബിഷനിൽ പങ്കെടുക്കുന്നതിനാണ് മം​ഗളൂരുവിൽ എത്തിയത്. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img